Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plastic Waste

Idukki

‌രാ​മ​ക്ക​ൽ​മേ​ട്ടി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നീ​ക്കി എ​ൻ​എ​സ്എ​സ്

നെ​ടു​ങ്ക​ണ്ടം: വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ രാ​മ​ക്ക​ൽ​മേ​ട്ടി​ൽ എ​ൻഎ​സ് എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ ശു​ചീ​ക​ര​ണം ന​ട​ത്തി. ത​മി​ഴ്നാ​ടി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഉ​ത്ത​മ​പാ​ള​യം ഫോ​റ​സ്റ്റ് റേ​ഞ്ചി​ൽ​പെ​ട്ട സ്ഥ​ല​ത്താ​ണ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ർ​ട്സ് ആ​ന്‍ഡ് സ​യ​ൻ​സി​ലെ എ​ൻ​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണയ​ജ്ഞം ന​ട​ത്തി​യ​ത്.

200 കി​ലോ​യി​ല​ധി​കം പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നീ​ക്കം ചെ​യ്തു.​ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, ക​വ​റു​ക​ൾ തു​ട​ങ്ങി​യ മാ​ലി​ന്യ​ങ്ങ​ളാ​ണ് ശേ​ഖ​രി​ച്ച​ത്. ശു​ചീ​ക​ര​ണ​ത്തോ​ടൊ​പ്പം പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ ദോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി.​

എ​ൻ​എ​സ്എ​സ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി​ബി​ൻ ജോ​സ​ഫ് നേ​തൃ​ത്വം ന​ൽ​കി. ടൂ​റി​സ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സാ​ബു രാ​മ​ക്ക​ൽ​മേ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Latest News

Corehub Up